Aims
. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് നഴ്സിങ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുപരീക്ഷയായ നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (നോർസെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു . 18 എയിംസുകളിലായി 3055 ഒഴിവുകളാണ്നിലവിലുള്ളത്. പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ ഒഴിവുകളിൽ 80 ശതമാനം വനിതകൾക്കായിരിക്കും. ഓൺലൈനായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ജൂൺ മൂന്നിനായിരിക്കും നടത്തുക. ഒഴിവുകൾ: ഭട്ടിൻഡ- 142, ഭോപാൽ 51, ഭുവനേശ്വർ- 169, ബിബിനഗർ- 150, ബിലാസ്പുർ-178, ദിയോഗർ- 100, ഗൊരഖ്പുർ- 121, ജോധ്പുർ- 300, കല്യാണി 24, മംഗളഗിരി- 117, നാഗ്പുർ- 87, റായ്ബറേലി- 77, ന്യൂഡൽഹി- 620, പട്ന 200, റായ്പുർ- 150, രാജ്കോട്ട് 100, ഋഷികേശ്- 289, വിജയ്പുർ/ ജമ്മു- 180. ശമ്പളം : 9300-34,800 രൂപയും (റിവിഷനുമുൻപ്) ഗ്രേഡ് പേ 4600 രൂപയും. യോഗ്യത: ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്ബി .എസ്സി. നഴ്സിങ്./ ബി.എസ്സി. (പോസ്റ്റ്സ ർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്. അല്ലെങ്കിൽ ജനറ...